കന്യാകുമാരി: വിവാഹം മറച്ച് വച്ചു പ്രണയിക്കുകയും കാമുകനൊപ്പം ഒളിച്ചോടാന്‍ ഒന്നര വയസുകാരനായ മകന് വിഷം നല്കി കൊല്ലുകയും ചെയ്ത യുവതി പിടിയില്‍. കന്യാകുമാരി സ്വദേശിനി കാര്‍ത്തിക (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം, യുവാവിനൊപ്പം പോകാന്‍ വേണ്ടി യുവതി തന്റെ രണ്ട് കുട്ടികള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഇവരുടെ മക്കളായ ശരണ്‍, സജ്ന എന്ന കുട്ടികളെയാണ് യുവതി വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചത്. വിഷം ഉള്ളില്‍ ചെന്നതോടെ ഇളയ കുട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു. എന്നാല്‍, മകള്‍ സജ്ന അച്ഛനെ കാണാന്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ അമ്മൂമ്മ അവളെ അച്ഛന് ജഗദീശിന്റെ അടുത്തേക്ക് കൊണ്ട് ചെല്ലുകയും, അവിടെ വച്ച് സജ്ന ബോധം കെട്ട് വീഴുകയുമാണ് ചെയ്തത്. മൂന്ന് വയസ്സുകാരി സജ്നയെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചത് കൊണ്ട് ജീവന് രക്ഷിക്കാനായി.
പച്ചക്കറി വില്‍പ്പനക്കാരനായ യുവാവുമായിട്ടാണ് യുവതി പ്രണയത്തിലായത്. എന്നാല്‍ താന്‍ വിവാഹം കഴിച്ചതല്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കുറെ കഴിഞ്ഞ് വിവാഹം കഴിഞ്ഞ കാര്യം കാമുകന് അറിയുകയും, അയാള്‍ കാര്‍ത്തികയില്‍ നിന്ന് അകലാന്‍ ശ്രമിക്കുകയും ചെയ്തോടെയാണ് മക്കളെ കൊല്ലാന്‍ തീരുമാനിച്ചത്. മക്കള്‍ ഇല്ലാതെയായാല്‍ യുവാവ് തന്നെ വീണ്ടും സ്നേഹിക്കുമെന്നും, പ്രണയം തുടരാമെന്നും കരുതിയ യുവതി കുട്ടികളെ വിഷം നല്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]