മലപ്പുറം: പീഡനക്കേസ് പ്രതി മകളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ പാരതി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ പോക്സോ കേസ് പ്രതിക്കെതിരെ മലപ്പുറം ജില്ല പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഫിറോസ് എന്നയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കൊളത്തൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി കോടതി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തി.
ഇതിനെതിരെ കുട്ടിയുടെ പിതാവ് ജില്ല കലക്ടര്‍ക്ക് പരാതി നല്കി. ഈ വിരോധത്തില്‍ പ്രതി ഫിറോസ് സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പിതാവിന്റെ പരാതി. ഇതില്‍ കൊളത്തൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടിയുണ്ടായിട്ടില്ല. ഭീഷണി കാരണം കുട്ടിക്ക് സ്കൂളിലേക്കും മദ്രസയിലേക്കും പോകാന്‍ ഭയമാണെന്നും പിതാവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]