ഡല്‍ഹി: ഡല്‍ഹിയില്‍ കലാപം നടന്നപ്പോള്‍ കലാപകാരികള്‍ക്ക് ആയുധം വിതരണം ചെയ്ത ആയുധ വ്യാപാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി ബാബു വസീമിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി പോലീസിന് നേരെ തോക്ക് ചൂണ്ടിയ ഷാരൂഖ് പത്താന് എന്ന കലാപകാരിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇയാള്‍ക്ക് ആയുധം നല്‍കിയത് വസീമാണ്.
താഹിര്‍പൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്നും തോക്കുകളും തിരകളും കണ്ടെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഇസ്ലാമിക മൗലികവാദികള്‍ക്കും ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കലാപം നടന്ന സമയത്ത് 250ല്‍ അധികം ആയുധങ്ങള്‍ ഇയാള്‍ വിതരണം ചെയ്തതായാണ് വ്യക്തമായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]