
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് യാക്കോബായ സഭ തര്‍ക്കം തീര്‍ക്കാന്‍ നിയമനിര്‍മാണം നടത്താനൊരുങ്ങി സര്‍ക്കാര്‍. ഇരുവിഭാഗങ്ങളുടെയും ആരാധന സ്വാതന്ത്രം ഉറപ്പാക്കുക എന്നതാണ് നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ നോട്ടമിടുന്നത്. ഇരുവിഭാഗങ്ങളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമനിര്‍മ്മാണം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.
സുപ്രീംകോടതി വിധിക്ക് എതിരാകാതെ ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയമം നിര്‍മിക്കും എന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട ബില്ലിന്റെ കരടിന് ഇടതു മുന്നണി അംഗീകാരം നല്കി. മന്ത്രി പി. രാജീവാണ് ഇടതുമുന്നണി യോഗത്തില്‍ ബില്ലിന്റെ കരട് അവതരിപ്പിച്ചത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]