
ബെല്‍സ് പാള്‍സിയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് നടനും അവതാരകനുമായ മിഥുന് രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് രോഗം പിടിപ്പെട്ടതായി താരം തന്നെയാണ് അറിയിച്ചത്. ഇപ്പോഴിതാ തന്റെ ആരോഗ്യനിലയെ പറ്റി ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടതായി മിഥുന് രമേശ് അറിയിച്ചു.
ആരോഗ്യം മെച്ചപ്പെടുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്നേഹത്തിനും നന്ദിയുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മുഖം കോടുന്ന അസുഖമാണ് ബെല്‍സ് പാള്‍സി. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാന്‍ കഴിയുന്നില്ലെന്നും കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു എന്നും മിഥുന് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരിന്നത്.
The post എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്നേഹത്തിനും നന്ദി: മിഥുന് രമേശ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]