
ആലപ്പുഴ ∙ കള്ളനോട്ട് കേസിൽ എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ അറസ്റ്റിൽ. ഇവരിൽ നിന്നു കിട്ടിയ 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു.
കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇവരുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. എന്നാൽ, ഇയാൾക്ക് ഇവ കള്ളനോട്ടാണെന്ന് അറിയില്ലായിരുന്നെന്നു പൊലീസ് പറഞ്ഞു.
ഇപ്പോൾ ആലപ്പുഴ കളരിക്കൽ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോൾ. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്ത ഓഫിസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ട്.
The post കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ; വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും ആരോപണം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]