
സ്വന്തം ലേഖിക കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ ‘ജനകീയ പ്രതിരോധ ജാഥ’ മാര്‍ച്ച് 10, 11 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും.
ജാഥയ്ക്ക് വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി എ വി റസല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എട്ട് കേന്ദ്രങ്ങളിലായി നടക്കുന്ന സ്വീകരണ പരിപാടിയില്‍ പതിനായിരങ്ങള്‍ അണിനിരക്കും.
പരിശീലനം സിദ്ധിച്ച ചുവപ്പുസേനാ അംഗങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും മാര്‍ച്ച് ചെയ്ത് ജാഥാ ക്യാപ്റ്റനെ അഭിവാദ്യം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെയാണ് ജാഥാപര്യടനം.
സംസ്ഥാന സര്‍ക്കാര്‍
നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികള്‍ സംബന്ധിച്ചുള്ള അവബോധവും ജനങ്ങളിലെത്തിക്കും. ഫെബ്രുവരി 20ന് കാസര്‍കോടാണ് ജാഥ പര്യടനം തുടങ്ങിയത്.
മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. ഇടുക്കി ജില്ലയില്‍ നിന്നാണ് ജാഥ ജില്ലയിലെത്തുന്നത്.
പി.കെ. ബിജു (മാനേജര്‍), സി.എസ്.
സുജാത, എം. സ്വരാജ്, ജെയ്ക് സി.
തോമസ്, കെ.ടി. ജലീല്‍ എന്നിവരാണ് ജാഥാ അംഗങ്ങള്‍.
10ന് പകല്‍ മൂന്നിന് പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് മുണ്ടക്കയത്ത് ജാഥയെ ജില്ലയിലേക്ക് വരവേല്‍ക്കും. തുടര്‍ന്ന് സ്വീകരണ സമ്മേളനവും മുണ്ടക്കയത്ത് ചേരും.
നാലിന് ചങ്ങനാശേരിയിലും അഞ്ചിന് കോട്ടയത്തും വിപുലമായ സ്വീകരണസമ്മേളനങ്ങള്‍ നടക്കും. ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിനമായ 11ന് രാവിലെ 10ന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലാണ് ആദ്യ സ്വീകരണ സമ്മേളനം.
11ന് പാലാ ടൗണില്‍ സ്വീകരണം നല്‍കും. മൂന്നിന് കടുത്തുരുത്തി മണ്ഡലത്തിലെ സ്വീകരണം കുറവിലങ്ങാട്ട് ഒരുക്കും.
നാലിന് ഏറ്റുമാനൂരില്‍ സ്വീകരണം. വൈകിട്ട് അഞ്ചിന് വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്ബിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം സമാപിക്കും.
മണ്ഡലങ്ങളില്‍ നടക്കുന്ന സ്വീകരണത്തിനായി വിപുലമായ സംഘാടകസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിപുലമായ പ്രചാരണങ്ങളും സംഘടിപ്പിക്കും.
കലാജാഥകള്‍ 6, 7, 8 തീയതികളിലും ഫ്ളാഷ് മോബ് 7, 8, 9 തീയതികളിലും ജില്ലയില്‍ പര്യടനം നടത്തും. മണ്ഡലങ്ങളില്‍ നടക്കുന്ന സ്വീകരണത്തിനായി വിപുലമായ സംഘാടകസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
ബ്രാഞ്ച് തലംവരെയുള്ള സംഘാടകസമിതികളുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണങ്ങളും ഏറ്റെടുത്തെന്ന് എ വി റസല്‍ പറഞ്ഞു. The post എം.വി.
ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധജാഥ; മാര്‍ച്ച് 10,11 തീയതികളില്‍ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും; ജാഥയ്ക്ക് വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ സെക്രട്ടറി എ വി റസല്‍ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]