
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പാഠേതര വിഷയത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍, ഗ്രേസ് മാര്‍ക്ക് ഇത്തവണ ക്രമീകരിച്ച് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രേസ് മാര്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കുമെന്നാണ് ശിവന്‍കുട്ടി അറിയിച്ചത്.
അതേസമയം, ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ ക്രമീകരണം സ്വീകരിക്കാന്‍ കളക്ടര്‍ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ഹാളില്‍ കുടിവെള്ളം ക്രമീകരിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ കുടിക്കാന്‍ വെള്ളം കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]