
മുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായസതീഷ് കൗശിക് അന്തരിച്ചു. 67 വയസായിരുന്നു. നടന് അനുപം ഖേറാണ് തന്റെ ആത്മ സുഹൃത്തിന്റെ വിയോഗവാര്‍ത്ത പുറത്തുവിട്ടത്. ഏറെ വേദനയോടെയാണ് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചത്. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് തന്റെ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്നാണ് അദ്ദേഹം കുറിച്ചത്. 45 വര്‍ഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. നീ ഇല്ലാതെ എന്റെ ജീവിതം പഴയപോലെയാകില്ല.- അനുപം ഖേര്‍ കുറിച്ചു. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
നടി കങ്കണ റണാവത്തും സതീഷ് കൗശിക്കിന് ആദരാജ്ഞലി അര്‍പ്പിച്ചു. രണ്ടു ദിവസം മുന്‍പാണ് സംവിധായകന് ജാവേദ് അക്ബറിന്റെ വീട്ടില്‍ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് സിനിമാലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]