

ഉത്തരഖണ്ഡിലെ ഹൽദ്വാനിയിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച മദ്രസ പൊളിച്ച സംഭവത്തിൽ ഉത്തരാഖണ്ഡിൽ കലാപകാരികളുടെ അഴിഞ്ഞാട്ടം. ആക്രമണം നിയന്ത്രിക്കാനെത്തിയ പോലീസുകാരിൽ 100ലേറെ പേർക്ക് പരിക്കേറ്റു. കോടതി ഉത്തരവിനെ തുടർന്നാണ് മദ്രസ പൊളിക്കാൻ പോലീസും മറ്റ സർക്കാർ ഉദ്യോഗസ്ഥരുമെത്തിയത്. സ്ത്രീകളെയും കുട്ടികളയുമടക്കമുള്ളവരെ മുന്നണിയിൽ അണിനിരത്തിയാണ് കലപകാരികൾ തെരുവിൽ ആക്രമണം അഴിച്ചുവിട്ടത്.
പോലീസ് നിരത്തിയ ബാരിക്കേഡ് തകർത്ത കലാപകാരികൾ പോലീസിന് നേരെ കല്ലെറിഞ്ഞു. മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർക്കും മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റു. 20 ഇരുചക്രവാഹനങ്ങൾക്കും പോലീസ് വാഹനങ്ങളടക്കമുള്ള രണ്ടു ബസിനും ഇവർ തീയിട്ടു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആക്രമണം നിയന്ത്രണ വിധേയമാക്കാൻ വെടിവയ്പ്പിന് ഉത്തരവിട്ടത്.
മദ്രസയും നിസ്കാരയിടവും അനധികൃതമായി കൈയേറി നിർമ്മിച്ചതാണെന്ന് മുൻസിപ്പൽ കമ്മിഷണർ പങ്കജ് ഉപാദ്യായ പറഞ്ഞു. പ്രദേശത്ത് നിരേധനാജ്ഞ നിലനിൽക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. മദ്രസ പൊളിക്കലിന് സ്റ്റേ വേണമെന്ന ഹർജി കോടതി തള്ളിയിരുന്നു. ഫെബ്രുവരി 14നാകും കേസ് വീണ്ടും പരിഗണിക്കുക.