സ്വന്തം ലേഖകൻ
കൽപ്പറ്റ: തമിഴ്നാട്ടിൽ നിന്ന് ബത്തേരിയിലെത്തിയ പിഎം 2 മോഴയാന ഇനി രാജ എന്ന പേരിലാണ് അറിയപ്പെടും. ജില്ലയിൽ നിന്ന് പിടികൂടി ആളെക്കൊല്ലി കടുവ ഇനി അധീര. വയനാടിനെ വിറപ്പിച്ച കടുവയ്ക്കും ആനയ്ക്കും പേരിട്ട് വനം വകുപ്പ്.
അതിർത്തി കടന്ന് കിലോമീറ്ററുകൾ താണ്ടി കേരളത്തിലെത്തിയതായിരുന്നു പിഎം 2 എന്ന മോഴയാന. വനം വകുപ്പിന്റെ രേഖകളിൽ അത് പിഎം 2 അഥവാ പന്തല്ലൂർ മഖ്ന എന്ന പേരിലാണ് രേഖപ്പെടുത്തിയിരുന്നത്. വീട് തകർത്ത് അരി മോഷ്ടിക്കുന്നത് പതിവായതോടെ അരസിരാജ എന്നാണ് തമിഴ്നാട്ടിലെ പന്തല്ലൂരുകാർ വിളിച്ചിരുന്നത്.
വനപാലകർ മുന്നോട്ടു വെച്ച ഒട്ടനവധി പേരുകളിൽ നിന്ന് അവസാനമാണ് രാജയിലേക്ക് എത്തിയത്. കൂട്ടിൽ മെരുങ്ങുന്ന രാജയ്ക്ക് കൂട്ടായി പത്ത് കുങ്കികൾ മുത്തങ്ങയിലുണ്ട്. സുന്ദരി, അമ്മു, വിക്രം, സൂര്യ, സുരേന്ദ്രൻ എന്നിവരെല്ലാമാണ് രാജയുടെ കൂട്ടുകാർ.
പത്ത് വയസ് പ്രായമുള്ള ആൺകടുവ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിൽ അഞ്ചാമത്തെ അതിഥിയാണ്. കർഷകന്റെ ജീവനെടുത്ത കടുവയ്ക്കിടാനുള്ള പേരിലും ചർച്ചകൾ നടന്നു. ഒടുവിൽ കെ.ജി.എ.ഫ് 2 സിനിമയിലെ ക്രൂരനായ വില്ലൻ അധീരയുടെ കഥാപാത്രത്തിലെത്തി.
The post അധീരയും രാജയും..! വയനാടിനെ വിറപ്പിച്ച ആളെകൊല്ലിയായ കടുവയ്ക്കും ആനയ്ക്കും വനം വകുപ്പ് പേരിട്ടു; പിഎം 2 ആന ഇനി രാജ; ആളെക്കൊല്ലി കടുവയ്ക്ക് കെജിഎഫിലെ വില്ലന്റെ പേര് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]