തിരുവനന്തപുരം: ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിക്കെതിരായ കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിനെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തത്.
തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് ജഡ്ജി സനിൽകുമാറിന്റെതാണ് ഉത്തരവ്. സിറ്റി പൊലീസ് മേധാവി അടുത്ത മാസം ആറിന് നേരിട്ട് എത്തുകയോ വിശദീകരണം നൽകുകയോ വേണം. 2018 ൽ വട്ടിയൂർക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ സഞ്ചിത്തിനെതിരായ കോടതി ഉത്തരവ് നടപ്പാക്കാതിരുന്നതാണ് കേസിന് ആധാരം. കോടതിയിൽനിന്നു ജാമ്യം എടുത്ത സഞ്ചിത് ഒളിവിൽ പോവുകയായിരുന്നു.
പ്രതി സ്ഥലത്തു തന്നെ ഉണ്ടെന്നും പൊലീസ് അറസ്റ്റ് ചെയാൻ കൂട്ടാക്കുന്നില്ലെന്നും ജാമ്യക്കാരിൽനിന്നു മനസ്സിലാക്കിയ കോടതി, വട്ടിയൂർക്കാവ് പൊലീസ് മുഖേന വാറന്റ് നടപ്പാക്കാൻ നിർദേശം നൽകി. എന്നാൽ പൊലീസ് വാറന്റ് നടപ്പാക്കിയില്ല. തുടർന്നു കോടതി സിറ്റി പൊലീസ് കമ്മിഷണറോടും നിർദേശിച്ചു. ഇതിനു കോടതിയിൽ കമ്മിഷണർക്കു പകരം വിശദീകരണം നൽകിയത് കന്റോൺമെന്റ് അസി.കമ്മിഷണർ ആയിരുന്നു. റിപ്പോർട്ടിൽ പ്രതിയെ പിടിക്കാത്തതിനു വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയില്ല. തുടർന്നാണ് കോടതി കേസ് റജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.
The post ഒളിവിൽ പോയ പ്രതിക്കെതിരായ കോടതി ഉത്തവ് നടപ്പാക്കിയില്ല; കമ്മിഷണർ നാഗരാജുവിനെതിരെ കേസ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]