സ്വന്തം ലേഖിക
കൊച്ചി: ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും ഇപ്പോള്‍ തെലുങ്കിലും പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്.
താരം മലയാളത്തില്‍ നായികയായി എത്തുന്ന ആദ്യ സിനിമയാണ് ‘ഓ മെെ ഡാര്‍ലിംഗ്’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
കൊറിയന്‍ ആരാധികയായ പെണ്‍കുട്ടിയുടെയും അവളുടെ പ്രണയത്തിന്റെയും കഥ പറയുന്ന ഒരു ന്യൂജനറേഷന് ചിത്രമാണിത്. ഇതിനോടകം ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
‘അനുഗ്രഹീതന്‍ ആന്റണി’, ‘ജോ ആന്റ് ജോ’എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധയനായ മെല്‍വി ജി ബാബുവാണ് നായകന്. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ.
മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമ പ്രസാദ്, ഡെയ്ന്‍ ഡേവിസ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഷാന്‍ റഹ്മാന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
The post ലിപ്ലോക്ക് രംഗങ്ങളുമായി പ്രേക്ഷകരെ ഞെട്ടിച്ച് അനിഖ; കൊറിയന്‍ ആരാധികയായ പെണ്‍കുട്ടിയുടെ കഥയുമായി ‘ഓ മെെ ഡാര്‍ലിംഗ്’, ട്രെയിലര്‍ പുറത്ത്; വീഡിയോ കാണാം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]