എറണാകുളം: എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. കേരളത്തില്‍ ലഹരി കൈമാറ്റം വ്യാപകമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം പോലീസിന്റെയും എക്സൈസിന്റെയും പരിശോധനകള്‍ ശക്തമാണ്. എറണാകുളം ജില്ലയില്‍ പ്രധാനമായും ഒയോ റൂമുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള സ്വകാര്യ ഹോട്ടലില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായത്.
മട്ടാഞ്ചേരി സ്വദേശി നിഹാല്‍ അക്തര്‍ ആണ് പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായിരിക്കുമെന്ന്ണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഓരോ ദിവസവും പിടിയിലാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.
The post എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]