സ്വന്തം ലേഖിക
വാഷിംഗ്ടണ്‍: ഞായറാഴ്ച പുലര്‍ച്ചെ സൗത്ത് കാരലൈന തീരത്ത് വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണ്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിരുന്നതാണെന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍.
തന്ത്രപരമായ പ്രദേശങ്ങളിലെ സൈനിക വിവരങ്ങള്‍ അടക്കമുള്ള രഹസ്യാന്വേഷണമാണ് ബലൂണുകളുടെ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലാറ്റിനമേരിക്കയ്ക്ക് മുകളിലും ഒരു ചാര ബലൂണ്‍ കണ്ടെത്തിയിരുന്നു
.ചൈനയുടെ തെക്കന്‍ മേഖലയില്‍ നാവിക ബേസ് സ്ഥിതി ചെയ്യുന്ന ഹൈനാന്‍ ദ്വീപില്‍ നിന്നാണ് ചാരബലൂണുകള്‍ പറന്നുയരുന്നതെന്നാണ് നിഗമനം. ഇതിനെതിരെ 40സഖ്യ രാജ്യങ്ങളിലെ 150ഓളം നയതന്ത്രജ്ഞരെ യു.എസ് വിവരമറിയിച്ചിട്ടുണ്ട്.
2019ല്‍ ഹവായ്, ഫ്ലോറിഡ എന്നിവിടങ്ങളിലൂടെ ബലൂണ്‍ കടന്നുപോയിരുന്നെന്ന് യു.എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെന്‍ഡി ഷെര്മാന് പറഞ്ഞു.
കാരലൈന തീരത്ത് അറ്റ്ലാന്‍ഡിക് സമുദ്രത്തിന് മുകളില്‍ വെടിവച്ചിട്ട ബലൂണിന്റെ അവശിഷ്ടങ്ങള്‍ യു.എസ് നേവി കണ്ടെടുത്തിരുന്നു.
ഏകദേശം 11കിലോമീറ്റര്‍ വിസ്തൃതിയിലാണ് 200 അടി ഉയരമുണ്ടായിരുന്ന ബലൂണിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടന്നത്. അതേ സമയം, ബലൂണ്‍ വെടിവയ്ക്കുന്നതിന് മുന്നേ ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സംസാരിക്കാന്‍ ചൈന തയാറായില്ലെന്ന് യു.എസ് അറിയിച്ചു.
ബലൂണ്‍ നിരീക്ഷണത്തിനുള്ളതല്ലെന്നും കാലാവസ്ഥാ ബലൂണാണെന്നും ദിശ തെറ്റി യു.എസില്‍ എത്തിയെന്നുമാണ് ചൈനയുടെ പക്ഷം. എന്നാലീ ബലൂണ്‍ ഏത് കമ്പനിയുടേതായിരുന്നെന്നുള്ള വിവരങ്ങള്‍ നല്കാന് ചൈന തയാറാകുന്നില്ല.
The post ചൈനീസ് ചാര ബലൂണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടു; സൈനിക വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയതായി റിപ്പോര്‍ട്ട് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]