സ്വന്തം ലേഖകൻ
ആലപ്പുഴ: വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ട് മുങ്ങി. ജലഗതാഗത വകുപ്പിന്റെ എക്സ്പ്രസ് ബോട്ടിന്റെ അമിതവേഗത്തിൽ ഓളംതള്ളി ഹൗസ്ബോട്ട് മുങ്ങിയതായാണ് പരാതി.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.പോഞ്ഞിക്കര ഭാഗത്ത് തീരത്തെ കൽക്കെട്ടിനോട് ചേർത്ത് കെട്ടിയിട്ടിരുന്ന ചെറിയ ഒറ്റനില ഹൗസ്ബോട്ടാണ് കായലിൽ മുങ്ങിയത്.
പലക തകർന്ന് വെള്ളം കയറിയാണ് മുങ്ങിയത്.
ബോട്ടെത്തിയപ്പോൾ ഉണ്ടായ ശക്തമായ ഓളത്തിൽ തുടർച്ചയായി കൽക്കെട്ടിൽ ഇടിച്ചാണ് പലക തകർന്നതെന്ന് ഹൗസ്ബോട്ട് ഉടമ രാഹുൽ രമേശ് പറഞ്ഞു.അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു.
സംഭവത്തിന് പിന്നാലെ അഗ്നിരക്ഷാസേന എത്തിയെങ്കിലും ഹൗസ് ബോട്ട് ഉയർത്താനായിട്ടില്ല. എക്സ്പ്രസ് ബോട്ട് സ്ഥിരമായി അമിതവേഗതയിലാണ് സഞ്ചരിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്.
ഉൾനാടൻ ജലാശയത്തിൽ സഞ്ചരിക്കാൻ അനുവദിച്ചിട്ടുള്ള വേഗതയിലാണോ എക്സ്പ്രസ് സഞ്ചരിക്കുന്നതെന്ന് അധികൃതർ പരിശോധിക്കണമെന്ന് ഹൗസ് ബോട്ട് ഉടമകളും പ്രദേശവാസികളും ആവശ്യപ്പെട്ടു.
The post ജലഗതാഗത വകുപ്പിന്റെ എക്സ്പ്രസ് ബോട്ടിന്റെ അമിതവേഗം; വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ട് മുങ്ങി;അഞ്ചുലക്ഷം രൂപയുടെ നഷ്ടം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]