
അമ്മയുടെ കൈകള്‍ തല്ലിയൊടിച്ച് മകന്. പത്തനംതിട്ട റാന്നിയിലാണ് സംഭവം. ചക്ക വേവിച്ചു നൽകാത്തതിന്റെ പേരിലാണ് അമ്മയ്ക്കെതിരായ മകന്റെ പരാക്രമം. ഇയാള്‍ ആക്രമണസമയത്ത് മദ്യലഹരിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതുശേരിമല തേവരുപാറ വീട്ടിൽ സരോജിനിക്കാണ് മർദനമേറ്റത്. 64 വയസുകാരിയാണ് സരോജിനി. സംഭവവുമായി ബന്ധപ്പെട്ടു മകൻ വിജേഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അമ്മയും മകനും മാത്രമാണു വീട്ടിൽ താമസം. വിജേഷ് ലഹരിക്കടിമയാണെന്നു പൊലീസ് പറഞ്ഞു. അതേസമയം സ്ഥിരമായി ഇയാൾ അമ്മയെ മർദിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.
