
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന് കിരീടം. അവസാന നിമിഷം വരെ നീണ്ട് നിന്ന് വാശിയേറിയ പോരാട്ടത്തില്‍ കോഴിക്കോടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കണ്ണൂര്‍ കലാ കിരീടം സ്വന്തമാക്കിയത്.
ഇത് നാലാം തവണയാണ് കണ്ണൂര്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മുത്തമിടുന്നത്. കലോത്സവം തുടങ്ങിയത് മുതല്‍ കണ്ണൂര്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്.
കണ്ണൂര്‍ 952 പോയന്റ് നേടിയപ്പോള്‍ കോഴിക്കോടിന് 949 പോയന്റ് ആണ് ലഭിച്ചത്. 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ കിരീടം സ്വന്തമാക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
117.5 പവന് വരുന്ന സ്വര്‍ണക്കപ്പാണ് വിജയികള്‍ക്ക് ലഭിക്കുക. മൂന്നാം സ്ഥാനത്ത് എത്തിയ പാലക്കാടിന് 938 പോയന്റ് ലഭിച്ചു.
തൃശൂര്‍ (925), മലപ്പുറം (913), കൊല്ലം (910), എറണാകുളം (899), തിരുവനന്തപുരം (870), ആലപ്പുഴ (852), കാസര്‍കോട് (846), കോട്ടയം (837), വയനാട് (818), പത്തനംതിട്ട
(774), ഇടുക്കി (730) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയന്റ് നില. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (249 പോയന്റ്) ആണ് ഒന്നാമത്.
തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനം നേടി. The post കണ്ണൂര്‍ വീര്യത്തിന് മുന്നില്‍ മുട്ടുമടക്കി കോഴിക്കോട്, കലാകിരീടം 23 വര്‍ഷത്തിന് ശേഷം കണ്ണൂരിലേക്ക് appeared first on Malayoravarthakal.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]