
ഇന്ത്യയില്‍ പല വിചിത്രമായ മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് കിലോ മീറ്റര്‍ നീളമുള്ള റോഡ് മോഷണം പോയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറലാകുന്നത്.
ബിഹാറില്‍ ജെഹവാബദിലെ ഔദാന്‍ ബിഘ എന്ന ഗ്രാമത്തിലാണ് ഈ വിചിത്രമായ മോഷണം അരങ്ങേറിയത്. മോഷണത്തിന് പിന്നില്‍ ഒന്നും രണ്ടും അഞ്ചും ആളുകളല്ല. ഒരു ഗ്രാമം മുഴുവനുമാണ് എന്ന് അറിയുമ്ബോഴാണ് കൂടുതല്‍ കൗതുകം.
ജില്ലാ ആസ്ഥാനവും ഗ്രാമവും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് മുഖ്യമന്ത്രി വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് റോഡ് നിര്‍മാണം ആരംഭിച്ചത്. ആര്‍ജെഡി എംഎല്‍എ സതീഷ് കുമാര്‍ രണ്ട് മാസം മുന്‍പാണ് റോഡ് നിര്‍മാണത്തിന് തറക്കല്ലിട്ട് ഉദ്ഘാടനം ചെയ്തത്.
റോഡ് നിര്‍മ്മിക്കാന്‍ ഇട്ട കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുന്‍പ് വലിയ കൊട്ടയില്‍ ഗ്രാമീണര്‍ വാരിയെടുക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ വ്യാപകമായി സോഷ്യല്‍മീഡിയയിലടക്കം പ്രചരിക്കുന്നുണ്ട്. റോഡ് നിര്‍മാണത്തിനായി കൂട്ടിയിട്ടിരുന്ന മണല്‍, കല്ല് എന്നിവയും ഗ്രാമീണര്‍ റോഡില്‍ നിന്നും അവരവരുടെ വീടുകളിലേക്ക് കൊണ്ട് പോയി. നിരവധി ആളുകളാണ് സോഷ്യല്‍മീഡിയയില്‍ വിഡിയോ പങ്കുവെച്ചത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]