
പട്ന ∙ ബിഹാറിലെ സർക്കാർ ജോലികളിലെ 35% വനിതാ സംവരണ അർഹത സംസ്ഥാനത്തെ സ്ഥിരം നിവാസികൾക്കു മാത്രമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന യുവജന കമ്മിഷൻ രൂപീകരിക്കാനും മന്ത്രിസഭ അനുമതി നൽകി.
നിയമസഭാ തിരഞ്ഞെടുപ്പു നവംബറിൽ നടക്കാനിരിക്കെ വനിതാ വോട്ടർമാരെയും യുവജനങ്ങളെയും സ്വാധീനിക്കുന്ന നിർണായക നീക്കമാണു മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയത്.
ബിഹാറിൽ സർക്കാർ ജോലികളിൽ 35% വനിതാ സംവരണം 2016 മുതൽ നിലവിലുണ്ടെങ്കിലും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഉദ്യോഗാർഥികൾക്കും സംവരണത്തിന് അർഹതയുണ്ടായിരുന്നു. സർക്കാരിലെ എല്ലാ തലത്തിലുള്ള ജോലികൾക്കും വനിതാ സംവരണം ബാധകമാകും.
ഭരണത്തിലും തൊഴിൽ രംഗത്തും വനിതകൾക്കു കൂടുതൽ പ്രാതിനിധ്യം ഉറപ്പു വരുത്തുകയാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ വിശദീകരിച്ചു.
യുവജന കമ്മിഷനിൽ ഒരു ചെയർപഴ്സൻ, രണ്ടു വൈസ് ചെയർപഴ്സൻ, ഏഴംഗങ്ങൾ എന്നിങ്ങനെയാണു ഘടന. യുവജനങ്ങൾക്കു തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സർക്കാരിനു നൽകുകയാണു യുവജന കമ്മിഷന്റെ മുഖ്യചുമതല.
മദ്യം, ലഹരിമരുന്ന് തുടങ്ങിയവയുടെ ഉപയോഗം തടയുന്നതിനുള്ള പരിപാടികളും യുവജന കമ്മിഷൻ ആസൂത്രണം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]