
പാരിസ്∙ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ
ആക്രമണത്തിൽ തകർന്നിട്ടില്ലെന്ന് റഫാൽ നിർമാതാക്കളായ ഡാസോ ഏവിയേഷൻ സിഇഒ എറിക് ട്രാപിയർ. ഇന്ത്യയ്ക്ക് ഒരു റഫാൽ വിമാനം നഷ്ടമായെന്നും, വളരെ ഉയരത്തിൽ പറക്കുമ്പോൾ സാങ്കേതിക തകരാറിനാലാണു വിമാനം നഷ്ടമായതെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ എവിയോൺ ഡ ചാസെ റിപ്പോർട്ട് ചെയ്തു.
പാക്ക് ആക്രമണത്തിൽ റഫാൽ തകർന്നെന്ന പ്രചാരണം തെറ്റാണ്. 12,000 മീറ്ററിലധികം ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായത്.
പരിശീലന ദൗത്യത്തിലായിരുന്നു സംഭവമെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റഫാൽ നഷ്ടമായതിനെക്കുറിച്ച് ഇന്ത്യ ഒരു ഔദ്യോഗിക പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
തുടർന്ന് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ റഫാൽ വിമാനം തകർത്തതായി പാക്കിസ്ഥാൻ അവകാശപ്പെട്ടെങ്കിലും ഇന്ത്യൻ സൈന്യം നിഷേധിച്ചിരുന്നു. ദൗത്യത്തിനിടെ വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്കു നഷ്ടങ്ങൾ സംഭവിച്ചുവെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞ സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ വിശദാംശങ്ങൾ നൽകാൻ വിസമ്മതിച്ചിരുന്നു.
അതിനു ശേഷം ഇന്ത്യ യുദ്ധതന്ത്രം മാറ്റിയെന്നും ശക്തമായ തിരിച്ചടി നൽകിയെന്നും പറഞ്ഞ അനിൽ ചൗഹാൻ, ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം തെറ്റാണെന്നും വ്യക്തമാക്കിയിരുന്നു.
പോരാട്ടത്തിൽ നഷ്ടങ്ങളുണ്ടാകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ.കെ.ഭാരതിയും മുൻപു പറഞ്ഞിരുന്നു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട
ദൗത്യങ്ങൾ വിശദീകരിക്കുമ്പോഴായിരുന്നു പ്രതികരണം. പാക്കിസ്ഥാന്റെ അത്യാധുനിക വിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും വ്യോമസേനയുടെ എല്ലാ പൈലറ്റുമാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]