

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 54,000ല്‍ താഴെ എത്തി. 53,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ശനിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു. ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ചിരുന്നു. അതിനിടെയാണ് ഇന്ന് വില താഴ്ന്നത്.
ആഗോള വിപണികളിലെ വിലമാറ്റങ്ങള്‍ ഡോളറിലായതിനാല്‍ തന്നെ നേരിയ മാറ്റങ്ങള്‍ പോലും പ്രാദേശിക വിപണികളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ വളരെ പ്രധാനമാണ്. ഡോളറിനെതിരേ രൂപ വന്‍ തിരിച്ചടി നേരിടുന്ന സമയമാണിത്. ആഗോള വിപണിയില്‍ എണ്ണവില കുതിപ്പു തുടങ്ങിയതോടെ പണപ്പെരുപ്പ ആശങ്ക വര്‍ധിക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായി.