
കോടഞ്ചേരി: ഡെങ്കിപ്പനി അടക്കമുള്ള വിവിധ സാങ്ക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും ശനി, ഞായർ ദിവസങ്ങളിൽ ആർ ആർ ടി പ്രവർത്തകരുടെയും കുടുംബശ്രീ അയൽക്കൂട്ടം ആരോഗ്യവാളിഡിയർ മാരുടെയും നേതൃത്വത്തിൽ സമ്പൂർണ്ണ പരിസര ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുന്നു.
വാർഡ് തല ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ നേതൃത്വം നൽകുന്നു.
റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ, കൊക്കോ തോട്ടങ്ങളിലെ തൊണ്ടുകൾ, അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവയുടെ സാധ്യതകളെ ഇല്ലായ്മ ചെയ്യുവാനും പരിസ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായി നടത്തുന്ന ആരോഗ്യ സന്ദേശം യാത്ര കണ്ണോത്ത് അങ്ങാടിയിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
കുടുംബാരോഗ്യ കേന്ദ്രം ജെ എച്ച് ഐ
മാരായ സിജോയ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.
ജെ പി എച്ച് എൻ ലിജി, mlsp അനു, സി ഡി എസ് മെമ്പർ സ്വപ്ന ജോസ്റ്റിൻ, എ ഡി എസ് അംഗങ്ങൾ, RRT പ്രവർത്തകർ എന്നിവർ ഉറവിട നശീകരണത്തിനും ഗൃഹ സന്ദർശനത്തിനും ആരോഗ്യ ബോധവൽക്കരണത്തിനും വിവിധ സ്ക്വാർഡുകൾ ആയി തിരിഞ്ഞ് നേതൃത്വം നൽകുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]