
ഇക്കാലത്ത് നിങ്ങൾ ഗ്ലാസുകളോ കോൺടാക്റ്റ് ലെൻസുകളോ ധരിക്കുന്നത് ആർക്കും ആശ്ചര്യകരമായ കാര്യമല്ല.
എന്നാൽ കാഴ്ച്ച തിരിച്ച് ലഭിക്കാനും, ശക്തി വർദ്ധിപ്പിക്കാനും പരമ്പരാഗത വഴികൾ മാത്രമല്ല ഇക്കാലത്ത് ലഭ്യമായിട്ടുള്ളത്. വിവിധതരം ആപ്പുകൾ തന്നെ ഇപ്പോൾ കണ്ണിന്റെ കാഴ്ച വർധിപ്പിക്കാൻ അവൈലബിൾ ആണ്. ഈ ആപ്പുകൾ നിങ്ങൾക്ക് ചില വ്യായാമങ്ങൾ നിർദേശിക്കുകയും അതിലൂടെ നിങ്ങളുടെ കണ്ണിന്റെ കാഴ്ച വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. അത്തരം ഒരു ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.
ഐ എക്സസൈസ് & ഐ ട്രെയിനിങ് പ്ലാൻസ് എന്നതാണ് ആപ്പിന്റെ പേര്. ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം ഒരു ഫോം പൂരിപ്പിക്കാൻ ആവശ്യപ്പെടും. Age, gender, race, vision problems തുടങ്ങിയ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകേണ്ടതുണ്ട്. ഈ ഡാറ്റയെ അടിസ്ഥാനമാക്കി, ഒരു വ്യക്തിഗത പരിശീലന പരിപാടി നിങ്ങൾക്കായി തയ്യാറാക്കും.
ഈ വ്യായാമങ്ങൾ, ആപ്പിൽ പറയുന്നതുപോലെ, dry eyes, relieve fatigue ഒഴിവാക്കാനും ചുവപ്പ് കുറയ്ക്കാനും സഹായിക്കും. അതുപോലെ “lazy eye” പോലുള്ള രോഗങ്ങളുടെ എഫക്ട് കുറയ്ക്കാനും സഹായിക്കും.
ഉപയോക്താവിന്റെ ആഗ്രഹം അനുസരിച്ച് പരിശീലനത്തിന്റെ ആദ്യ കോഴ്സ് ഒന്ന് മുതൽ മൂന്ന് മാസം വരെ നീണ്ടുനിൽക്കും.
ദിവസേനയുള്ള പരിശീലനത്തിന്റെ ദൈർഘ്യവും നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട് – പ്രതിദിനം 3 മുതൽ 33 മിനിറ്റ് വരെ. ഇതെല്ലാം വ്യായാമത്തിന്റെ കാര്യക്ഷമതയെ നേരിട്ട് ബാധിക്കുന്നതാണ്.
ആപ്ലിക്കേഷനിൽ മൂന്ന് ഡസനോളം വ്യത്യസ്ത വ്യായാമങ്ങൾ അടങ്ങിയിരിക്കുന്നു. ചിലത് ക്ഷീണം കുറയ്ക്കാനും കണ്ണിന്റെ കോശങ്ങൾക്ക് ഉന്മേഷം നൽകാനും സഹായിക്കുന്നു. മറ്റുള്ളവ ചുവപ്പും വരൾച്ചയും ഒഴിവാക്കാൻ സഹായിക്കുന്നു. മിക്കവാറും എല്ലാ വ്യായാമങ്ങളിലും നിങ്ങൾ ഡിസ്പ്ലേ നോക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കേന്ദ്രത്തിൽ ഫോക്കസ് ചെയ്യുക അല്ലെങ്കിൽ ചലിക്കുന്ന ഒബ്ജക്റ്റ് ശ്രദ്ധിക്കുക. ചില വ്യായാമങ്ങളിൽ നിങ്ങൾ കണ്ണടയ്ക്കുകയോ കൈപ്പത്തികൾ ഉപയോഗിച്ച് കണ്ണുകൾ അടയ്ക്കുകയോ ചെയ്യേണ്ട ജോലികളും ഉണ്ട്.
ഓരോ വ്യായാമത്തിനും, നിങ്ങൾക്ക് ഒരു നിശ്ചിത എണ്ണം പോയിന്റുകൾ ലഭിക്കും. ഇത് ഒരു ബിൽറ്റ്-ഇൻ കറൻസി പോലെയാണ്. ഇതിലൂടെ, നിങ്ങൾക്ക് പുതിയ പരിശീലന പദ്ധതികൾ വാങ്ങാം, അത് കൂടുതൽ കൃത്യമായി നിർദ്ദിഷ്ട പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് വളരെ സുഖകരവും മനോഹരവുമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയും എന്നതാണ്.
ആൻഡ്രോയിഡ്
ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]