താനൂര്‍: മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുറപ്പെട്ട് ഏകദേശം 300 മീറ്റര്‍ എത്തിയപ്പോള്‍ തന്നെ അപകടമുണ്ടായതാണ് വിവരം.
ബോട്ട് ആദ്യം ഇടത്തോട്ട് മറിഞ്ഞുവെന്നാണ് രക്ഷപ്പെട്ടവര്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് മുങ്ങിത്താഴുകയായിരുന്നു. അപകടത്തില്‍ 21 പേര് മരിച്ചതായി സ്ഥിരീകരിച്ചു. 10 പേരുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ദയ ആശുപത്രിലുമാണുള്ളത്. ബോട്ട് പൂര്‍ണമായി ചതുപ്പില്‍ താഴ്ന്നു. ബോട്ടിലെ പരിശോധന പൂര്‍ത്തിയായി. ബോട്ട് മറുകരയിലേക്കാണ് വലിച്ചുകയറ്റിയത്. ബോട്ടില്‍ മൃതദേഹങ്ങളില്ല.
ചതുപ്പില്‍ പരിശോധന തുടരുകയാണെന്നും പറയുന്നു. ചതുപ്പില്‍ നിന്നും ഒരുമൃതദേഹം കൂടി കണ്ടെടുത്തുവെന്നും പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബോട്ടില്‍ എത്ര യാത്രക്കാരുണ്ടെന്നതും വ്യക്തതയില്ല. 40 പേരാണ് ഉണ്ടായിരുന്നതാണെന്നാണ് പ്രദേശ വാസികളും രക്ഷപ്പെട്ടവരും പറയുന്നു. മതിയായ സുരക്ഷയില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൃത്യമായ ലൈഫ് ജാക്കറ്റ് സംവിധാനമോ മറ്റ് സൗകര്യമോ ബോട്ടിലുണ്ടായിരുന്നില്ല. 40 ടിക്കറ്റ് നല്‍കിയെന്നാണ് പറയുന്നത്. ഇതില്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്.
The post താനൂര്‍ ബോട്ടപകടം; ആദ്യം ഇടത്തോട്ട് മറിഞ്ഞു, ബോട്ടില്‍ എത്ര പേരുണ്ടായിരുന്നുവെന്നതില്‍ അവ്യക്തത appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]