മസ്കത്ത്: ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലെ ഖസബിലെ വിലായത്തില്‍ മൂന്ന് ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട മൂന്ന് ബോട്ടുകളിലൊന്നില്‍ തീപിടിക്കുകയും, തുടര്‍ന്ന് മറ്റ് രണ്ട് ബോട്ടുകളിലേക്കും തീ പടരുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഒരു യൂറോപ്പ്യന്‍ പൗരന് മരണപെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ട്. മറ്റു 11 പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരിക്കുകയാണ്. മുസന്ദം ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ്, കോസ്റ്റ് ഗാര്‍ഡ് ഡിപ്പാര്‍ട്ട്മെന്റ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കി.
The post ഒമാനില്‍ ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് തീപിടിച്ച് ഒരു മരണം, 11 പേര്‍ക്ക് പരിക്ക് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]