തിരുവനന്തപുരം: എന്‍സിഇആര്‍ടിയിലെ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്‍സിഇആര്‍ടി പുനസംഘടിപ്പിക്കണം എന്നാണ് നിലപാട്. ഇന്ത്യയുടെ ചരിത്രം ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഈ സ്ഥിതി അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുള്ള പാഠപുസ്തകങ്ങള്‍ തന്നെ കേരളത്തില്‍ കൊണ്ടുവരുമെന്നും സംസ്ഥാനങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. ‘സ്കൂള്‍ പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ വെട്ടിമാറ്റുമ്പോഴും കാരണം പറയുന്നില്ല. ആര് എസ് എസിന്റെ അജണ്ട ബിജെപി സര്‍ക്കാര്‍ പാഠപുസ്തകത്തിലൂടെ നാട്ടില്‍ എത്തിക്കുകയാണ്. അത് അനുവദിക്കില്ല.
വിഷയത്തില്‍ രേഖാമൂലം വിയോജിപ്പ് അറിയിക്കും. സംസ്ഥാനം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. അതിന് അനുവദിച്ചില്ലെങ്കില്‍ സപ്പ്ളിമെന്ററി പാഠം തയ്യാറാക്കുന്നത് അടക്കം പരിശോധിക്കും’. മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കണ്ണൂര്‍ എട്ടാം ക്ലാസുകാരനെ തെയ്യം കെട്ടിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വിഷയം പരിശോധിക്കുമെന്നും മന്ത്രി വ്യക്താമാക്കി.
The post എന്‍സിഇആര്‍ടിയിലെ പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]