
ബിഗ്ബോസ് മലയാളം സീസൺ 5 തുടക്കത്തിൽ തന്നെ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത പ്രകടനമാണ് മത്സരാർത്ഥികൾ പുറത്തെടുക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കിൽ ഫൈനൽ എത്തുമ്പോഴേക്കും സീസൺ 4 നെ വെല്ലുന്ന പ്രകടനമാകും സീസൺ 5 ൽ നടക്കുക എന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ സീസണിലെ മത്സരാർത്ഥികൾ വഴക്ക് ഉണ്ടാക്കുന്നതിൽ ഒട്ടും പിന്നിലല്ല ആദ്യ ദിനം മുതൽ തന്നെ വഴക്ക് ഉണ്ടായിരുന്നു ദേവുവും ജുമനൈലും തുടങ്ങിവെച്ച വഴക്ക് ഇപ്പോഴും തുടരുകയാണ്.
ദേവു തന്നെ വിഷ്ണുവിനോടും ഗോപിക അഖിലിനോടും റെനീഷ അഖിലിനോടും കഴിഞ്ഞ എപ്പിസോഡിൽ നാദിറയും സെറീനയും ഒക്കെ ബിഗ്ബോസ് വീടിനുള്ളിൾ വഴക്കിട്ടിരുന്നു. ഇപ്പോൾ ബിഗ്ബോസ് വീട്ടിൽ മറ്റൊരു വഴക്ക് കൂടി നടന്നിരിക്കുകയാണ്. പൊതുവേ വഴക്കിലൊന്നും കാര്യമായി ഇടപെടാറില്ലാത്ത മനീഷയാണ് ഇന്ന് വഴക്കിന് തുടക്കം ഇടുന്നത്. മനീഷയേയും സാഗറിനേയും പറ്റി ശോഭ പറഞ്ഞ ചില കാര്യങ്ങളാണ് വഴക്കിന് കാരണമായത്.
ടാസ്ക് തീരുന്നതിന് മുമ്പ് മനീഷ ബസറിടിച്ചതിനാൽ അഖിലിനും ശോഭയ്ക്കും കോയിനുകൾ ലഭിക്കുന്നതല്ല എന്ന ബിഗ്ബോസിന്റെ അറിയിപ്പ് വന്നതോടെ ശോഭ സന്തോഷമായില്ലേ എന്ന് പറഞ്ഞ് തന്റെ നിരാശ വ്യക്തമാക്കുന്നു. അപ്പോഴാണ് അവിടേക്ക് സാഗർ വരുന്നത് മാധവനുണ്ട് ശോഭയുടെ കൂടെ, ശോഭയെ ആരും തൊടില്ല, മാധവൻ ശോഭയെ നോക്കും എന്നാണ് സാഗർ പറയുന്നത്. എന്നാൽ ഒരു മാധവനും ശോഭയെ നോക്കേണ്ട ആവശ്യമില്ല, എന്നെ നോക്കാൻ എനിക്കറിയാം എന്നായിരുന്നു ശോഭ മറുപടി പറയുന്നത്. എന്നാൽ നേരത്തെ നോക്കിക്കോളൂ എന്നല്ലേ പറഞ്ഞതെന്ന് സാഗർ ചോദിക്കുന്നു.
ഇതോടെ നീ രണ്ട് വെള്ളത്തിലല്ലേടാ കാലുകുത്തുന്നതെന്ന് ശോഭ ചോദിച്ചു. നീ അമ്മേടെ അടുത്ത് പോയിരിക്ക് ഒരു കുപ്പിയൊക്കെ ആയി, എന്ന് ശോഭ പറയുന്നു..ഇതോടെ അമ്മയെ ഞാൻ പിരിച്ചുവിട്ടു വെറും 350 എപ്പിസോഡിന്റെ പരിചയമേയുള്ളൂ എന്ന് സാഗർ പറയുന്നു. ഇതോടെ മനീഷയും സാഗറിനോട് ഇപ്പോ അങ്ങനെയായല്ലേ വൃത്തിക്കെട്ടവനേ എന്നുചോദിക്കുന്നു. എടാ കുപ്പിപ്പാൽ കുടിക്കാൻ വാടാ എന്റെയടുത്തേക്ക് നിനക്ക് കുറച്ച് കുപ്പിപ്പാൽ തരട്ടെ എന്ന് പറഞ്ഞ് ആ സംസാരം അവസാനിപ്പിക്കുന്നു..
എന്നാൽ ഇതേ വിഷയം മനീഷ പിന്നീട് മറ്റുള്ളവരോട് വീണ്ടും സംസാരിക്കുന്നു. ശോഭാ, സാഗറിന്റെ അടുത്ത് പറയുന്നു നീ അമ്മേടെ അടുത്ത് പോടാ കുപ്പിപ്പാൽ കുടിക്കാൻ എന്ന്..ഞാൻ ഇവിടെ എന്താ കുപ്പിപ്പാൽ കൊടുത്തോണ്ട് നടക്കുവാണോ ആൺപിള്ളേർക്ക്. സംസാരിക്കുമ്പോൾ മാന്യതയോടെ സംസാരിക്കണം. ഞാൻ ഇവിടെ മാന്യതയോടെ സംസാരിച്ചിട്ടുള്ളൂ..ഈ നിമിഷം വരെയും.
ഇതാണ് പേഴ്സണലൈസ് ചെയ്ത് പറയകുതെന്ന് പറയുന്നത്. കുത്തിക്കൊടുക്കാൻ ഒരുപാട് ആളുകളുണ്ടാവും മക്കളെ..നമ്മൾ ഒരു കാര്യം പറയുന്നത് നമ്മൾ അവരോട് തന്നെ പറയുന്നുണ്ട്. അല്ലാതെ അപ്പുറവും ഇപ്പറവും പറയുന്നത് എല്ലാം ക്യാമറ കാണുന്നുണ്ട്, ഞാൻ കുപ്പിപ്പാലല്ല മറ്റേ പാലും കൊടുക്കും എന്തേ മനീഷ പറഞ്ഞു. മാന്യത എല്ലാവരും പറയും.
‘വെളുപ്പ് നോക്കിയിട്ട് കൊടുക്കണേ എന്ന് എന്നോട് പറയാറുണ്ട്’: സാഗറിനോട് വെളിപ്പെടുത്തി നാദിറ’വെളുപ്പ് നോക്കിയിട്ട് കൊടുക്കണേ എന്ന് എന്നോട് പറയാറുണ്ട്’: സാഗറിനോട് വെളിപ്പെടുത്തി നാദിറ
അതേസമയം ശോഭ പറഞ്ഞതിനോട് സാഗർ പ്രതികരിക്കത്തതിനെതിരേയും മനീഷ പറയുന്നു. പ്രതികരിക്കേണ്ടത് നിന്നെകൂടി ബാധ്യതയായിരുന്നു എന്ന് മനീഷ സാഗറിനോട് പറയുന്നു. അപ്പോൾ എപ്പോൾ പ്രതികരിക്കണമെന്ന് തനിക്ക് അറിയാമെന്നും ആരും അത് പഠിപ്പിക്കേണ്ടെന്നും പറഞ്ഞ സാഗർ ശോഭയോട് വീണ്ടും കുപ്പിപ്പാലിനെക്കുറിച്ച് ചോദിക്കുന്നു, നിന്റെ അമ്മയോട് ചോദിക്ക് അവരല്ലേ ഫീഡ് ചെയ്യുന്നതെന്ന് ശോഭ പറയുന്നു. ഇതോടെ വിഷയത്തിൽ ദേവുവും വന്നു.
The post ‘ഞാൻ കുപ്പിപ്പാലല്ല മറ്റേ പാലും കൊടുക്കുമെന്തേ’; സാഗറുമായുള്ള ശോഭയുടെ സംസാരം, പൊട്ടിത്തെറിച്ച് മനീഷ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]