
സ്വന്തം ലേഖകൻ
പൊൻകുന്നം: കവയിത്രിയും സാമൂഹികപ്രവർത്തകയുമായ ചിറക്കടവ് തെക്കേത്തുകവല അജന്തയിൽ എം.ആർ.രമണി(നളിനമ്മ-73) അന്തരിച്ചു. റിട്ട.ഗവ.സ്കൂൾ അധ്യാപികയാണ്.
പ്രശസ്തകവി പരേതനായ പൊൻകുന്നം ദാമോദരന്റെ ജ്യേഷ്ഠപുത്രിയാണ്. പൊൻകുന്നം ദാമോദരൻ സ്മാരക ട്രസ്റ്റിന്റെ സ്ഥാപകയും ദീർഘകാലം ട്രഷററുമായിരുന്നു. സി.പി.എം.അംഗമായിരുന്ന എം.ആർ.രമണി പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും മുൻകാല ഭാരവാഹിയാണ്. ഗ്രന്ഥശാലാ പ്രവർത്തകയുമായിരുന്നു.
മകൻ: സെലിം അജന്ത(സീനിയർ സബ് എഡിറ്റർ, മാതൃഭൂമി, കോട്ടയം). മരുമകൾ: സൗമിനി(കോളത്ത്, വളഞ്ഞവട്ടം, തിരുവല്ല). മൃതദേഹം ശനിയാഴ്ച 11 വരെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി കോട്ടയം മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറും
The post മാതൃഭൂമി കോട്ടയം സീനിയര്‍ സബ് എഡിറ്റര്‍ സെലിം അജന്തയുടെ മാതാവ് ചിറക്കടവ് തെക്കേത്തുകവല അജന്തയിൽ എം.ആർ രമണി നിര്യാതയായി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]