ബംഗളൂരു: കര്‍ണാടകയിലെ ഏഴ് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. വാര്ത്തൂരിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍, ഗോപാലന് ഇന്റര്‍നാഷണല്‍ സ്കൂള്‍, ന്യൂ അക്കാഡമി സ്കൂള്‍, സെന്റ് വിന്‍സെന്റ് പോള്‍ സ്കൂള്‍, ഗോവിന്ദ്പുരയിലെ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍, ഇലക്ട്രോണിക് സിറ്റിയിലെ എബ്നേസര്‍ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
സ്കൂളുകളിലെ കംപ്യൂട്ടറുകളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്ന് സ്കൂളുകളുടെ പരിസരത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്. രാവിലെ സന്ദേശം കണ്ടയുടനെ സ്കൂള്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. എല്ലാ സ്കൂളുകളിലേക്കും ഒരേ സന്ദേശം ആണ് എത്തിയിരിക്കുന്നത്.
നിങ്ങളുടെ സ്കൂളുകളില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് തമാശയല്ല. ഉടനെ പോലീസിനെ വിവരം അറിയിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് ദുരിതം അനുഭവിക്കേണ്ടിവരും. താമസിക്കരുത്. ഇനിയെല്ലാം നിങ്ങളുടെ കൈകളില്‍ ആണ് എന്നായിരുന്നു മെയിലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇ മെയില്‍ സന്ദേശം ലഭിച്ച ഉടനെ അധികൃതര്‍ വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബോംബുകള്‍ ഒന്നും ഇതുവരെയും കണ്ടെടുത്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]