കോതമംഗലം: എറണാകുളം കോതമംഗലത്ത് അര്‍ധരാത്രി കവലക്ക് നടുവില്‍ കോഴിക്കുരുതിക്കും കൂടോത്രപൂജക്കും ശ്രമം. കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂര്‍ കവലയിലാണ് പൂജക്കുള്ള ശ്രമം നടന്നത്.
അര്‍ധരാത്രി വാഹനത്തില്‍ പോയവരാണ് പൂജക്കുള്ള ശ്രമം നടക്കുന്നത് കണ്ടത്.
കവലയുടെ നടുവില്‍ പച്ചക്കറികളും പഴങ്ങളും പൂവന്‍കോഴിയും വിളക്കും വച്ചായിരുന്നു കൂടോത്ര ശ്രമം. നാട്ടുകാരെ കണ്ടതോടെ കൂടോത്രക്കാരന് രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്ത് നിന്ന് പൂവന്‍കോഴിയെയും വസ്തുക്കളും നാട്ടുകാര്‍ക്ക് ലഭിച്ചു. കൂടോത്രക്കാരനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]