കൽപ്പറ്റ > വയനാട് പൊഴുതനയില്‍ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി. കഴിഞ്ഞ ദിവസം കാണാതായ വളര്‍ത്തുപശുവിന്റെ ജഡം പുലി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. അച്ചൂരിലെ മുഹമ്മദിന്റ പശുവിനെയാണ് പുലി കൊന്നത്.
വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പ്പാട് പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. മുഹമ്മദിന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുവിനെയാണ് പുലി കൊന്നത്. വീടിനോട് ചേര്‍ന്ന വയലില്‍ മേയാന്‍ വിട്ട പശുവിനെ ബുധനാഴ്ച കാണാതായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകീട്ടോടെ പാതി ഭക്ഷിച്ച നിലയില്‍ പശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ച ജഡം വീണ്ടും വന്യജീവികള്‍ ഭക്ഷിച്ചു.
കഴിഞ്ഞയാഴ്ച രണ്ട് നായകളെയും പകുതി ഭക്ഷിച്ച നിലയില്‍ പ്രദേശങ്ങളില്‍ കണ്ടെത്തിയിരുന്നു. വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്നത് പുലിയാണെന്ന നിഗമനത്തില്‍ എത്തിയതോടെ ജനങ്ങളും ആശങ്കയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]