കൊച്ചി> എറണാകുളം ഗവ മെഡിക്കല്‍ കോളേജിൽ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കി ഫുഡ്കോർട്ട് നിർമിക്കുന്നു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി രാജീവിന്റെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 20 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്.
മെഡിക്കൽ കോളേജിനകത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാന്റീന് സമീപത്താണ് ഫുഡ്കോർട്ട് വരുന്നത്. പൊതുമരാമത്തുവകുപ്പിനാണ് നിർമാണച്ചുമതല. 50 മുതൽ നൂറുപേർക്കുവരെ ഒരേസമയം ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് നിർമിക്കുക. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറമേ മെഡിക്കൽ കോളേജിലെ ജീവനക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]