തൃശൂർ > പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യബസുകളിൽ നിന്ന് ടോൾ കൊള്ള നടത്തുന്നതിനെതിരെ സ്വകാര്യ ബസുകൾ നടത്തിയ പണിമുടക്ക് പൂർണം. ടോൾ പ്ലാസക്ക് സമീപം നടക്കുന്ന നിരാഹാര സമരം വരും ദിവസങ്ങളിലും തുടരും. സമരത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി വെള്ളി മുതൽ തൃശൂർ ഭാഗത്ത് നിന്നുള്ള ബസുകൾ ടോൾ പ്ലാസക്ക് പടിഞ്ഞാറും വടക്കഞ്ചേരി ഭാഗത്തു നിന്നുള്ള ബസുകൾ ടോൾ പ്ലാസക്ക് കിഴക്കും യാത്രക്കാരെ ഇറക്കി തിരിച്ച് സർവീസ് നടത്തും.
ടോൾ നിരക്കിന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ 12 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കാൻ സംയുക്ത സമിതി തീരുമാനിച്ചു. വാളയാർ ടോൾ പ്ലാസയിൽ പ്രതിമാസം 2300 രൂപ മാത്രം ടോൾ നല്കുമ്പോൾ, പന്നിയങ്കരയിൽ അത് 25326 രൂപയാണ്. ഇത്ര വലിയ സംഖ്യ നൽകി സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]