ന്യൂഡൽഹി: ബ്ലൂംബെർഗിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ 109 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എട്ടാമത്. ഒറാക്കിളിന്റെ ലാറി എലിസണെയും മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമറെയും പിന്തള്ളിയാണ് അദാനി ലോകത്തിലെ എട്ടാമത്തെ ധനികനായത്.
ഈ വർഷം അദാനിയുടെ ആസ്തി 32 ബില്യൺ ഡോളറിലധികം വർദ്ധിച്ചു. ശതകോടീശ്വരപട്ടികയിൽ ഇടംതേടാൻ പ്രധാനകാരണം ഇതാണ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 97.7 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അംബാനിയെ പിന്തള്ളി 100 ബില്യൺ ആസ്തിയുമായി ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി.
ഫോർബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 109.8 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി ഗ്രൂപ്പ് മേധാവി 9-ാം സ്ഥാനത്താണ്. 98.8 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി ഫോബ്സിന്റെ പട്ടികയിൽ പത്താം സ്ഥാനത്തെത്തി.
അദാനി ഊർജ്ജ ഓഹരി ഒരു മാസത്തിനുള്ളിൽ 120 ശതമാനത്തിലധികം ഉയർന്നു, അതേ കാലയളവിൽ അദാനി വിൽമർ 87 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
The post അംബാനിയെ തളളി അദാനി; അദാനി ലോകത്തെ ശതകോടീശ്വരൻമാരിൽ എട്ടാമൻ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]