
തിരുവനന്തപുരം> കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെ ചെയര്മാന് ബി അശോക് സസ്പെന്‍ഡ് ചെയ്തു. നിരന്തരം ജീവനക്കാരെ പ്രകോപിപ്പിച്ച് പ്രതികാര നടപടികള്‍ തുടരുകയാണ് കെഎസ്ഇബി ചെയര്‍മാര്‍ ബി അശോകെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.
സര്‍വീസ് ലംഘനം നടത്തിയെന്ന് ആരോപിച്ച് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷിനേയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി ഹരികുമാറിനെയും സസ്പെന്‍ഡ് ചെയ്തത്.
ചെയര്‍മാന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. കെഎസ്ഇബിയിലെ വനിതാ എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്പെന്‍ഡ് ചെയ്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം.
അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്പെന്ഷന് ഉത്തരവ് നല്‍കിയത്. ഇതിനെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി എത്തി.
ഇതിനു പിന്നാലെയാണ് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ക്കെതിരെയുള്ള കെഎസ്ഇബി ചെയർമാൻ ബി അശോക് അച്ചടക്കനടപടികള്‍ തുടങ്ങിയത്. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]