
മലപ്പുറം > സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് നിരക്കയായി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഗ്യാലറിക്ക് ഒരു മത്സരത്തിന് 100 രൂപയും കസേരക്ക് ഒരു മത്സരത്തിന് 250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതേ ഇനത്തിൽ സീസൺ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വില. വിഐപി കസേരക്ക് 1000 രൂപയാണ്. അതിന്റെ സീസൺ ടിക്കറ്റിന് 10,000 രൂപയാണുള്ളത്. മൂന്ന് പേർക്ക് കയറാവുന്ന 25,000 രൂപയുടെ വിഐപി ടിക്കറ്റും ലഭ്യമാണ്.
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഗ്യാലറി ടിക്കറ്റ് മാത്രമാണ് ഉള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസൺ ടിക്കറ്റിന് 400 രൂപയുമാണ്. ടിക്കറ്റ് വിൽപ്പന ഓൺലൈൻ, ബാങ്ക്, കൗണ്ടർ എന്നിവ വഴിയാകും. ഏത് ഓൺലൈൻ വഴിയാണ് വിൽപ്പന എന്ന് തീരുമാനിച്ച് അറിയിക്കും. തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി എന്നിവിടങ്ങലും ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും.
വ്യാഴാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് ടിക്കറ്റ് വില തീരുമാനിച്ചത്. യു എ ലത്തീഫ് എംഎൽഎ അധ്യക്ഷനായി. പി ഉബൈദുള്ള എംഎൽഎ, കലക്ടർ പ്രേംകുമാർ, എഡിഎം എൻ എം മെഹ്റലി, എഐഎഫ്എഫ് കോമ്പറ്റീഷൻ മാനേജർ രാഹുൽ പരേശ്വർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ, ഇവന്റ് കോ-ഓർഡിനേറ്റർ യു ഷറഫലി, കായിക മന്ത്രിയുടെ പ്രതിനിധി കെ പി അനിൽ, അബ്ദുൽ കരീം, പി അഷ്റഫ്, ഡോ. ആർ രേണുക എന്നിവരും വിവിധ സബ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
ടിക്കറ്റ് വില
മഞ്ചേരി പയ്യനാട് സ്റ്റേഡിയം
@ഗ്യാലറി – 100 രൂപ ഒരാൾക്ക്
@ഗ്യാലറി സീസൺ ടിക്കറ്റ് – 1000 ഒരാൾക്ക്
@ കസേര – 250 ഒരാൾക്ക്
@കസേര സീസൺ ടിക്കറ്റ് – 2500 ഒരാൾക്ക്
@ വിഐപി ടിക്കറ്റ് – 1000 ഒരാൾക്ക്
@വിഐപി സീസൺ ടിക്കറ്റ് – 10,000 ഒരാൾക്ക്
@ വിവിഐപി ടിക്കറ്റ് 25,000
മലപ്പുറം കോട്ടപ്പടി
@ഗ്യാലറി – 50
@സീസൺ ടിക്കറ്റ് ഗ്യാലറി – 400
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]