
കണ്ണൂർ: കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെങ്കിലും ബിജെപിക്കെതിരെ പരാമവധി സഹകരണം വേണമെന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ പൊതുവികാരമുയർന്നു. കരടു രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച പൂർത്തിയാക്കി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇന്ന് മറുപടി പറയും.
പ്രാദേശികതലത്തിൽ കോൺഗ്രസുമായി സഹകരണം ആവാമെന്ന നിലപാടിന് കൃത്യമായ നിർവചനം വേണമെന്ന് ബംഗാൾ ഘടകം പറയുന്നു. കോൺഗ്രസിനോട് പൂർണമായും അകന്നു നിൽക്കേണ്ടതില്ലെന്നാണ് പാർട്ടി കോൺഗ്രസിലെ ഭൂരിഭാഗം പ്രതിനിധികളുടെയും അഭിപ്രായം.
പാർട്ടി ദുർബലമെങ്കിലും ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ ഒഴിവാക്കാനാകില്ലെന്ന് ബംഗാളിൽനിന്നുള്ളവർ പറഞ്ഞു. തൃണമൂലും ബിജെപിയും തമ്മിലുള്ള അന്തർധാര ശക്തമാണ്.
സംസ്ഥാനങ്ങളിലെ കോൺഗ്രസ് സഹകരണത്തിലാണ് നിർവചനം വേണമെന്ന് ബംഗാൾ സിപിഎം ആവശ്യപ്പെട്ടത്. കോൺഗ്രസ് ബിജെപിയുടെ ജൂനിയർ പാർട്ണറായെന്ന് രാഷ്ട്രീയപ്രമേയ ചർച്ചയ്ക്കിടയിൽ പലരും വിമർശിച്ചു.
ദേശീയതലത്തിൽ സഖ്യം വേണ്ടെന്ന രാഷ്ട്രീയനയത്തിൽ തത്ക്കാലം മാറ്റമുണ്ടായേക്കില്ല. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]