
ചെന്നൈ: വിവാഹങ്ങളില്‍ പങ്കെടുക്കുന്നതും നവദമ്പതികള്‍ക്ക് വിവാഹ സമ്മാനം നല്‍കുന്നതും സര്‍വ്വ സാധാരണമാണ്. എല്ലായിടത്തും വിവാഹ സമ്മാനമായി വ്യത്യസ്തമായതും വിലയേറിയതുമായ സമ്മാനമാണ് ലഭിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടയിലെ ചെയ്യൂരിലാണ് വിവാഹിതരായ നവദമ്പതികള്‍ക്ക് വയത്യസ്തമായ സമ്മാനം ലഭിക്കുന്നത്. ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവില്‍ നിന്ന് വിപരീതമായി ഓരോ ലിറ്റര്‍ പെട്രോളും ഡീസലും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു.
ഇരുവരും സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു. ഇതിന് മുന്‍പും തമിഴ്നാട്ടില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
നവദമ്പതികള്‍ക്ക് ഗ്യാസ് സിലിണ്ടര്‍, ഒരു ക്യാന്‍ പെട്രോള്‍, ഉള്ളി കൊണ്ടുള്ള മാല എന്നിവയാണ് അന്ന് ലഭിച്ചത്. ഒഡീഷയിലെ ദമ്പതികള്‍ക്കും സുഹൃത്തുക്കള്‍ വിവാഹ സമ്മാനമായി പെട്രോളാണ് സമ്മാനിച്ചത്.
ഇന്ത്യയില്‍ ഇന്ധനവില പ്രതിദിനമാണ് വര്‍ധിച്ചു വരുന്നത്. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.
17 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 10 രൂപ 88 പൈസയാണ്. ഡീസലിന് കൂട്ടിയത് 10 രൂപ 51 പൈസയുമാണ്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]