
ഡല്‍ഹി: യുവതികളുടെ ചിത്രം മോര്‍ഫ് ചെയ്തു സമൂഹ്യമാധ്യമങ്ങളീലൂടെ പ്രചരിപ്പിക്കുമെന്ന ഭീക്ഷണിപ്പെടുത്തി ലൈംഗീക ബന്ധം ആവശ്യപ്പെട്ട യുവാവ് പിടിയില്‍.
വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുമാണ് സച്ചിന് കുമാര്‍ (30) നെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഹരിയാനയിലെ യമുനാനഗര്‍ സ്വദേശിയാണ്.
ഇയാള്‍ മാര്‍ച്ച് 23 ന് ഇയാള്‍ യുവതിക്ക് സന്ദേശമയക്കുകയായിരുന്നു. യുവതി ഇത് നിരസിച്ചതോടെ പ്രതി വിവിധ നമ്പറുകളില്‍ നിന്നും യുവതിയെ വിളിക്കാന്‍ തുടങ്ങി.
പിന്നിട് ഇയാള്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ അയക്കുകയും ഇയാള്‍ പറയുന്നത് അനുസരിച്ചില്ലങ്കില്‍ ഇത് പുറത്ത് വിടുമെന്ന ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ഇത് യുവതി എതിര്‍ത്തതോടെ ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഇതോടെയാണ് യുവതി പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇത്തരത്തില്‍ 150 ഓളം സ്ത്രികളെ ഇത്തരത്തില്‍ ദ്രോഹിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞു.
യൂട്യൂബില്‍ നിന്നാണ് പ്രതികള്‍ ഇയാള്‍ സ്ത്രീകളെ കെണിയിലാക്കാനുള്ള വിദ്യകള്‍ പഠിച്ചതെന്നും പോലീസ് വ്യക്തമാക്കി. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]