
കൊച്ചി
കേരള പ്രീമിയർ ലീഗ് ഫുട്ബോൾ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ ആദ്യ സെമിയിൽ വൈകിട്ട് 3.30ന് കെഎസ്ഇബി ബാസ്കോ ഒതുക്കുങ്ങലിനെ നേരിടും. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന രണ്ടാം സെമിയിൽ കൊച്ചിയിലെ ഗോൾഡൻ ത്രെഡ്സ് എഫ്സി സാറ്റ് തിരൂരിനെ നേരിടും. ഫൈനൽ ഞായറാഴ്ച കോഴിക്കോട്ടാണ്.
ഗ്രൂപ്പ് എ ചാമ്പ്യൻമാരായാണ് മലപ്പുറം ജില്ലയിലെ ബാസ്കോ ഒതുക്കുങ്ങൽ സെമിയിലെത്തിയത്. 10 കളിയിൽ ഏഴ് ജയവും മൂന്ന് സമനിലയുമടക്കം 24 പോയിന്റ്. മലപ്പുറം തിരൂരിൽനിന്നുള്ള സാറ്റ് ക്ലബ്ബിന് 23 പോയിന്റാണ്. ഏഴ് ജയവും ഒരു തോൽവിയും രണ്ട് സമനിലയും. ഗ്രൂപ്പ് ബി ജേതാക്കളാണ് എറണാകുളത്തെ ഗോൾഡൻ ത്രെഡ്സ് ക്ലബ്ബ്. എട്ട് ജയവും രണ്ട് തോൽവിയുമടക്കം 24 പോയിന്റ്. കഴിഞ്ഞവർഷത്തെ റണ്ണറപ്പായ കെഎസ്ഇബി 23 പോയിന്റോടെ രണ്ടാമതായി. ഏഴ് ജയവും ഒരു തോൽവിയും രണ്ട് സമനിലയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]