
കണ്ണൂർ > സിൽവർലൈൻ പദ്ധതിയിൽ സിപിഐ എം കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് ആവർത്തിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം പലതവണ വ്യക്തമാക്കിയതാണെന്നും ഏത് ഭാഷയിലാണ് ഇനി പറയേണ്ടതെന്നും യെച്ചൂരി മാധ്യമപ്രവർത്തകരോട് ചോദിച്ചു.
പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അനാവശ്യ വിവാദമുയർത്തരുതെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിൽ വികസനമുണ്ടാകാൻ പാടില്ല എന്ന നിലപാടുള്ള ഒരു സംഘമാണ് സിൽവർലൈൻ പദ്ധതി തകർക്കാൻ ശ്രമിക്കുന്നതെന്ന് പി.ബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.
ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ല. പരിസ്ഥിതി സംബന്ധിച്ചുള്ള കാര്യങ്ങളിൽ അങ്ങേയറ്റം പ്രാധാന്യത്തോടെ പരിഗണിക്കുന്ന പാർട്ടിയാണ് സിപിഐ എം.
ഇക്കാര്യത്തിൽ യെച്ചൂരിയും പിണറായിയും ഞാനും പറയുന്നത് ഒരേ കാര്യമാണ്. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് പദ്ധതി നടപ്പാക്കുമെന്നും എസ്ആർപി പറഞ്ഞു.
സിപിഎമ്മിന്റെ രാഷ്ട്രീയപ്രമേയത്തിലെ പൊതു കാര്യങ്ങളോട് പ്രതിനിധികൾക്ക് യോജിപ്പാണെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ബിജെപി ശ്രമം നടക്കുന്നു.
അത് എതിർക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ ആരെല്ലാം എന്തെല്ലാം നയമാണ് സ്വീകരിക്കുന്നതെന്നതാണ് പ്രാധാന്യമർഹിക്കുന്നത്.
കോൺഗ്രസ് സഖ്യം അവർ തീരുമാനിക്കേണ്ട വിഷയമാണെന്നും എസ് ആർപി പ്രതികരിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]