
തിരുവനന്തപുരം: ബൈക്ക് അഭ്യാസ പ്രകടനവും ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടി സ്കൂൾ വിദ്യാർത്ഥിക്കെതിരെ പരാതി നൽകിയ യുവാവിന് ക്രൂര മർദ്ദനം. വർക്കല ചാവടിമുക്ക് സ്വദേശി അനു(32)വിനെയാണ് സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചത്. വീടിന് സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി അനു അടക്കമുള്ള നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.
ആദ്യം സ്കൂളിൽ പരാതിപ്പെട്ടെങ്കിലും വിദ്യാർത്ഥികളുടെ ശല്യം രൂക്ഷമായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അനുവിനെ മർദ്ദിച്ചത്. സംഭവത്തിൽ അനു പോലീസിൽ പരാതി നൽകി. മാർച്ച് 31നാണ് സംഭവം നടക്കുന്നത്. വീടിന് സമീപത്തെ ക്ഷേത്രത്തിൽ നിന്നും ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം.
അനുവിന്റെ മുഖത്ത് കല്ലെറിഞ്ഞ് വീഴ്ത്തിയാണ് കുട്ടികൾ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ അനുവിനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് ഫോർട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഖത്തെ എല്ലുകൾക്ക് പൊട്ടലുണ്ട്. സ്കൂൾ വിദ്യാർത്ഥികളുടെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]