
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബ് എറിഞ്ഞ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍. അഖില്‍, രാഹുല്‍, ജോഷി, അജിത് എന്നിവരാണ് പോലീസ് പിടിയിലായത്. യുവാവിനെ ബോംബ് എറിയാന്‍ ക്വട്ടേഷന്‍ നല്‍കിയത് അജിത് ലിയോണ്‍ എന്നയാളാണ്. ബോംബേറില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അക്രമത്തില്‍ ക്ലീറ്റസിന്റെ വലതു കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. രാത്രി സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് ആക്രമി സംഘം ക്ലീറ്റസിനും കൂട്ടുകാര്‍ക്കുമെതിരെ ബോംബെറിഞ്ഞത്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]