
കൊച്ചി: വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ കൊച്ചി കോർപറേഷൻ കൗൺസിലർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കോൺഗ്രസ് കൗൺസിലർ ടിബിൻ ദേവസിയാണ് അറസ്റ്റിലായത്. പ്രതികൾ രണ്ടുലക്ഷം രൂപ അക്കൗണ്ടിൽ വാങ്ങിയെന്ന് കണ്ടെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറികൂടിയാണ് ടിബിൻ ദേവസി. വ്യാപാരവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന തർക്കത്തിന്റെ തുടർച്ചയെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ഇന്നലെ ഇടപ്പള്ളിക്ക് സമീപമുള്ള കടയിലേക്ക് ടിബിന്റെ നേതൃത്വത്തിലുള്ള പത്തോളം വരുന്ന സംഘം ഇരച്ച ഇരച്ചുകയറി. കാസർകോട് സ്വദേശിയായ വസ്ത്രവ്യാപാരിയെ ഉച്ചമുതൽ വൈകിട്ടുവരെ തടഞ്ഞുവയ്ക്കുകയും പണം ആവശ്യപ്പെട്ട് മർദിക്കുകയും ചെയ്തെന്നാണ് പരാതി. പിന്നീട് പണം നൽകാതിരുന്നതോടെ ഭാര്യപിതാവിനെ അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപയുടെ ബോണ്ടുകൾ ഒപ്പിട്ടുവാങ്ങി.
അതിനുശേഷം രണ്ടുലക്ഷം രൂപ പ്രതികൾ അക്കൗണ്ടിലേക്ക് വാങ്ങിയെന്നും പരാതിയിലുണ്ട്. പണം വാങ്ങിയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 2017-ൽ ഖത്തറിൽവച്ച് 40 ലക്ഷം രൂപ പരാതിക്കാരൻ നൽകാനുണ്ടെന്നാണ് പ്രതികൾ പറയുന്നത്. ഇന്നാൽ ഇവർക്ക് പണം നൽകാനില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. ഒന്നാം പ്രതി ഷിയാസിന്റെ നേതൃത്വത്തിലാണ് പണം തട്ടിയത്. ഇയാളെ സഹായിക്കാനാണ് ടിബിൻ ദേവസി അടക്കം എത്തിയത്. എളമക്കര പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കും. കോർപറേഷനിലെ 30-ാം ഡിവിഷനിൽനിന്നുള്ള കൗൺസിലറാണ് ടിബിൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]