
കൊച്ചി: കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസിനെതിരായ അച്ചടക്ക നടപടിയിൽ തലപുകച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വം. താക്കീത് മുതൽ സസ്പെൻഷൻ വരെയുള്ള നടപടികളാണ് പരിഗണനയിൽ. കെ വി തോമസിനെ അവഗണിക്കണമെന്ന നിലപാടും ഒരു വിഭാഗത്തിനുണ്ട്.
നടപടിയിൽ ഭിന്നസ്വരം ഒഴിവാക്കാൻ മുതിർന്ന പാർട്ടി നേതാക്കളുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ആശയവിനിമയം നടത്തും. അതേസമയം സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക് പുറപ്പെടും. നാളെയാണ് സെമിനാർ. പരിപാടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ കെ വി തോമസിനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
നേതൃത്വത്തെ വെല്ലുവിളിച്ച തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാന്റ് വ്യക്തമാക്കിയിരുന്നു. അതേസമയം സിപിഎം വേദിയിലെത്തുന്ന ആദ്യ കോൺഗ്രസുകാരനല്ല താനെന്നും ഡൽഹിയിൽനിന്ന് നേതാക്കൾ വിളിച്ചുവെന്നും കെ വി തോമസ് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]