
മാഡ്രിഡ്
ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെ സ്പാനിഷ് ക്ലബ് വിയ്യാറയൽ ഞെട്ടിച്ചു. ഒരു ഗോളിന് മുൻ ചാമ്പ്യൻമാരെ വിയ്യാറയൽ വീഴ്ത്തി. സ്വന്തം തട്ടകത്തിൽ കളി തുടങ്ങി 10 മിനിറ്റിനുള്ളിൽ വിയ്യാറയൽ മുന്നിലെത്തി. അർണൗട് ദാൻജുമയാണ് ഗോൾ നേടിയത്. ഒരുതവണകൂടി വിയ്യാറയൽ ബയേൺ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സെെഡായി. ഫ്രാൻസിസ് കോക്വലിനായിരുന്നു ലക്ഷ്യം കണ്ടത്.
ജെറാർഡ് മൊറേനോയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. ബയേണിന് ആദ്യപകുതിയിൽ ഒരു ഷോട്ടുപോലും ലക്ഷ്യത്തിലേക്ക് പായിക്കാൻ കഴിഞ്ഞില്ല. സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയെ വിയ്യാറയൽ പ്രതിരോധം നിശബ്ദനാക്കി. പതിമൂന്നിന് ബയേൺ തട്ടകത്തിലാണ് രണ്ടാംപാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]