
കണ്ണൂർ: സിലവർലൈൻ പദ്ധതിയിൽ സിപിഎം പോളിറ്റ് ബ്യൂറോയ്ക്കും പാർട്ടി കേരളഘകടത്തിനും ഒരേ നിലപാടണെന്ന് പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. സിൽവർലൈനിൽ ശുഭപ്രതീക്ഷയാണുള്ളത്. പദ്ധതി നടപ്പാക്കണമെന്നാണ് ആഗ്രഹം. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യച്ചൂരിയും താനും പറയുന്നത് ഒരേകാര്യമാണ്. വികസന വിരോധികളായ ചിലരാണ് പദ്ധതിയെ എതിർക്കുന്നത്.
ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുമെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. സിൽവർ ലൈനിൽ സംസ്ഥാന കേന്ദ്രനേതൃത്വങ്ങൾ തമ്മിൽ ഭിന്നതയില്ലെന്ന് സീതാറാം യച്ചൂരിയും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]