
സിയോൾ
കൊറിയ ബാഡ്മിന്റൺ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധുവും കിഡംബി ശ്രീകാന്തും ക്വാർട്ടറിൽ കടന്നു. സിന്ധു ജപ്പാന്റെ അയാ ഒഹോറിയെ 21–-15, 21–-10ന് തോൽപ്പിച്ചു. തായ്ലൻഡ് താരം ബുസാനനാണ് അടുത്ത എതിരാളി. പുരുഷ സിംഗിൾസിൽ ശ്രീകാന്ത് ഇസ്രയേൽ താരം സിബർമാനെ 21–-18, 21–-16ന് കീഴടക്കി.
പുതിയ പ്രതീക്ഷകളായ ലക്ഷ്യസെന്നിനും മാളവിക ബൻസോദിനും അടിതെറ്റി. ലക്ഷ്യസെൻ ഇന്തോനേഷ്യയുടെ ഷിസർ ഹരിണിനോട് 20–-22, 9–-21ന് പരാജയപ്പെട്ടു. മാളവിക തായ്ലൻഡ് താരം പോൺപവിയോട് തോറ്റു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]