
കൊച്ചി: ലോകത്തില്‍ സൗഹൃദങ്ങള്‍ ഇല്ലാത്തവരായി ആരുമില്ല. സൗഹൃദങ്ങള്‍ എന്നത് എപ്പോഴും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തേണ്ടതാണ്.
എന്നാല്‍ കോളേജ്, സ്കൂള്‍ കാലഘട്ടങ്ങളിലെ സൗഹൃദങ്ങള്‍ ഏറ്റവും മനോഹരമായ ഒന്നാണ്. അവിടെ നിന്നുമുണ്ടാകുന്ന സൗഹൃദങ്ങള്‍ നിരവധി മധുരമുള്ളതാണ്.
ജാതി മത ചിന്തകള്‍ക്ക് ഒട്ടും സ്വാധീനമില്ലാത്ത ഇത്തരം സൗഹൃദ സദസുകള്‍ നിരവധിയുണ്ട് കേരളത്തില്‍ അത്തരത്തില്‍ മനസ് നിറയിച്ച ഒരു സൗഹൃദത്തിന്റെ ഒരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലാകുന്നത്. കൊല്ലം ശാസ്താംകോട്ട
ദേവസ്വം ബോര്‍ഡ് കോളജിലെ വിദ്യാര്‍ഥിയായ അലിഫ് മുഹമ്മദും കൂട്ടുകാരും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഈ വീഡിയോയിലൂടെ പുറം ലോകമറിഞ്ഞത്. ജന്മനാ കാലൂകള്ക്ക് സ്വാധീനമില്ലാത്ത വിദ്യാര്ഥിയ അലിഫ് മുഹമ്മദ് തന്റെ കൂട്ടുകാരികളുടെ തോളിലേറി ക്ലാസ് മുറിയിലേക്ക് പോകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഓടിക്കോണ്ടിരിക്കുന്നത്.
ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് വിദ്യാര്‍ഥി അലിഫ് മുഹമ്മദ് കൂട്ടുകാരികളായ ആര്യയുടെയും അര്‍ച്ചനയുടെയും സഹായത്തോടെ ക്ലാസ് മുറിയിലേക്ക് പോകുന്ന വീഡിയോ മണിക്കൂറുകള്‍ക്കിടയിലാണ് നവമാധ്യമങ്ങളില്‍ തരംഗമായത്.
ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത അലിഫിന്റെ എല്ലാമെല്ലാം കൂട്ടുകാരാണ്. ചങ്കിന്റെ ചങ്കായ കൂട്ടുകാരെ പറ്റി പറയാന്‍ അലിഫിനും നൂറു നാവാണ്.
കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശി ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫിന് ജന്മനാ ഇരുകാലുകള്‍ക്കും സ്വാധീനമില്ല. പക്ഷേ ആത്മവിശ്വാസം കൊണ്ടും പിന്നെ കൂടപ്പിറപ്പുകളോളം പ്രിയപ്പെട്ട
കൂട്ടുകാരുടെ പിന്തുണ കൊണ്ടും വെല്ലുവിളികളെ മറികടക്കുന്നിടത്താണ് ഈ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി വ്യത്യസ്തനാകുന്നത്. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]